രാജ്യത്തിന് അഭിമാന നിമിഷം നൽകി സ്പെഡെക്സ് ദൗത്യം വിജയകരമായി പൂർത്തിയാക്കി.ഡോക്കിങ് കഴിഞ്ഞ് ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർത്തു. രണ്ടു ഉപഗ്രഹങ്ങളെ 15 മീറ്റർ അകലത്തിൽ വിജയകരമായി നേരത്തെ എത്തിച്ചിരുന്നു . പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽ വച്ച് കൂട്ടിയോജിപ്പിക്കുന്ന ‘ഡോക്കിങ്’ പരീക്ഷണം വിജയകരമായതായി ഐ എസ് ആർ ഒ അറിയിച്ചു .
ഡിസംബര്‍ 30നാണു സ്പെഡെക്സ് പരീഷണത്തിനുള്ള 2 ചെറു ഉപഗ്രഹങ്ങളെ ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി-60 ഭ്രമണപഥത്തിലെത്തിച്ചത്.ജനുവരി 7ന് ഡോക്കിങ് പരീക്ഷണം നടക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് 9 ലേക്ക് മാറ്റി. എന്നാൽ പരീക്ഷണത്തിന്റെ ഭാഗമായി ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം കുറച്ചു കൊണ്ടുവരുന്നതിനിടെ കൂടുതൽ അടുത്തതോടെ പരീക്ഷണം മാറ്റിവയ്ക്കുകയായിരുന്നു.പേടകങ്ങളെ ബഹിരാകാശത്തുവച്ചു കൂട്ടിയോജിപ്പിക്കുന്നതിലും വേര്‍പെടുത്തുന്നതിലും വിജയിച്ചതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി . യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഈ നേട്ടം കൈവരിച്ച മറ്റു രാജ്യങ്ങള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.