
ബ്രാഹ്മണരുടെമേല്‍ മൂത്രമൊഴിക്കുമെന്ന് പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. ബ്രാഹ്മണ സമുദായത്തെ അധിക്ഷേപിച്ചുകൊണ്ട് നടത്തിയ പരാമര്‍ശത്തിനിതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെയാണ് അനുരാഗ് കശ്യപ് പരസ്യമായി ക്ഷമാപണം നടത്തിയത്.
ഫൂലെ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് അനുരാഗ് കശ്യപ് സമൂഹമാധ്യമ പേജില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് താഴെ വന്നൊരു കമന്റിന് നല്‍കിയ മറുപടിയാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ‘ബ്രാഹ്മണരുടെ മേല്‍ ഞാന്‍ മൂത്രമൊഴിക്കും’ എന്നായിരുന്നു അനുരാഗിന്റെ കമന്റ്. നിരവധി ബ്രാഹ്മണ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.