
കൊണ്ടോട്ടിയിൽ ഡാൻസാഫും പൊലീസും ചേര്‍ന്ന് നടത്തിയ റെയ്ഡിൽ എംഡിഎംഎയും കഞ്ചാവും പിടികൂടി. കൊണ്ടോട്ടി ചുങ്കം സ്വദേശി ഓടക്കൽ അഫ്സലിൻ്റെ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഇയാളുടെ വീട്ടിൽ നിന്ന് 35 ഗ്രാം എംഡിഎംഎയും 3.86 കിലോ കഞ്ചാവും പൊലീസ് കണ്ടെത്തി. 32000 ത്തോളം രൂപയും ഇലക്ട്രിക്ക് ത്രാസുകളും അഫ്സലിൻറെ വീട്ടിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് അഫ്സൽ. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.