
കൈക്കൂലിക്കേസില്‍ റയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. അസമിലെ ഗുഹാവത്തിയിലെ അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജര്‍ ജിതേന്ദർ പാൽ സിങ്ങാണ് അറസ്റ്റിലായത്. 50 ലക്ഷം രൂപയാണ് ഇയാള്‍ കൈക്കൂലി ഇനത്തില്‍ കൈപ്പറ്റിയത്. സിബിഐയാണ് അറസ്റ്റ് ചെയ്തത്.
1997 ബാച്ചിലെ ഇന്ത്യൻ റെയിൽവേ സർവീസ് ഉദ്യോഗസ്ഥനായ ജിതേന്ദർ പാൽ സിങ്ങ്, ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഹരി ഓം എന്നിവരെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
English Summary: A senior railway official arrested in the case of accepting a bribe of Rs 50 lakh
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.