4 March 2026, Wednesday

Related news

March 2, 2026
March 1, 2026
February 28, 2026
February 27, 2026
February 15, 2026
February 14, 2026
February 5, 2026
January 23, 2026
January 23, 2026
January 17, 2026

വളര്‍ത്തുനായയുടെ ആക്രമണത്തിൽ ഏഴ് മാസം പ്രായമുള്ള കു‍ഞ്ഞ് മരിച്ചു

Janayugom Webdesk
വാഷിങ്ടൺ
April 13, 2025 9:20 pm

അമേരിക്കയിൽ വളര്‍ത്തുനായയുടെ ആക്രമണത്തിൽ ഏഴ് മാസം മാത്രം പ്രായമുള്ള കു‍ഞ്ഞ് മരിച്ചതായി റിപ്പോര്‍ട്ട്. ഒഹായോയിലെ കൊളംബസിലാണ് സംഭവം. കുട്ടിയുടെ അമ്മ മക്കെൻസി കോപ്ലി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സംഭവം പുറത്തുവന്നത്. മക്കെൻസിയുടെ മകള്‍ എലിസ ടര്‍ണറാണ് വീട്ടിലെ വളര്‍ത്തുനായയുടെ ആക്രമണത്തില്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണം നടക്കുമ്പോൾ വീടിനുള്ളിൽ നിരവധി നായ്ക്കൾ ഉണ്ടായിരുന്നതിനാല്‍ ഏതാണ് കുഞ്ഞിനെ കടിച്ചതെന്ന് കൃത്യമായി വ്യക്തമല്ലെന്ന് കൊളംബസ് പോലീസ് സാർജന്റ് ജെയിംസ് ഫുക്വ പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് നായകളുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ധേഹം അറിയിച്ചു.

Kerala State - Students Savings Scheme

TOP NEWS

March 4, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.