17 February 2026, Tuesday

Related news

February 14, 2026
February 14, 2026
February 9, 2026
February 6, 2026
February 5, 2026
February 3, 2026
February 2, 2026
January 26, 2026
January 26, 2026
January 23, 2026

ആറുവയസുകാരിയുടെ വായില്‍ തുണി തിരുകിക്കയറ്റി ബലാത്സംഗം ചെയ്തു: അയല്‍വാസിയായ വയോധികൻ അറസ്റ്റില്‍

Janayugom Webdesk
താനെ
September 19, 2024 11:43 am

മുംബൈയില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത വയോധികൻ അറസ്റ്റില്‍. അയൽവാസിയുടെ ആറ് വയസ്സുള്ള മകളെയാണ് സുൽത്താൻ ബന്ദഗിസാഹെബ് അറ്റ്നൂർ എന്ന 73 കാരൻ ബലാത്സംഗത്തിനിരയാക്കിയത്. സെപ്തംബർ 14ന് ഉച്ചയ്ക്കാണ് സംഭവം. കുട്ടിയുടെ കൈകള്‍ കയറുകൊണ്ട് കൂട്ടിക്കെട്ടി, വായില്‍ തൂവാല തിരുകിക്കയറ്റിയാണ് ലൈംഗിക അതിക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 

വീട്ടിലെത്തിയ പെണ്‍കുട്ടി തന്നെയാണ് ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞത്. മാതാപിതാക്കളുടെ പരാതിയില്‍ പ്രതിയെ നവി മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. 

ഭാരതീയ ന്യായ് സംഹിത, പോക്‌സോ നിയമപ്രകാരം അറ്റ്നൂരിനെതിരെ കേസ് ചുമത്തിയതായും പൊലീസ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.