23 January 2026, Friday

Related news

January 23, 2026
January 21, 2026
January 21, 2026
January 18, 2026
January 14, 2026
January 8, 2026
January 4, 2026
January 2, 2026
January 1, 2026
December 31, 2025

മുഖചിത്രത്തില്‍ പുകവലിക്കുന്നയാള്‍; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരെയുള്ള ഹർജിയില്‍ കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി

Janayugom Webdesk
കൊച്ചി
September 18, 2025 4:11 pm

എഴുത്തുകാരി അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിന്റെ വിവാദ മുഖചിത്രത്തിനെതിരായ ഹർജിയിൽ കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി. ‘മദർ മേരി കംസ് ടു മി’ എന്ന പുസ്തകത്തിന്റെ പുറം ചട്ടയില്‍ നല്‍കിയിരിക്കുന്ന ചിത്രമായ പുകവലിക്കുന്ന ചിത്രം നിയമപരമായ മുന്നറിയിപ്പ് നല്‍കാതെ പ്രസിദ്ധീകരിച്ചു എന്നാണ് പരാതി. 

പുകയില ഉല്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് നിയമ പ്രകാരമുള്ള മുന്നറിയിപ്പ് നല്‍കാതെ ചിത്രം പ്രസിദ്ധീകരിച്ചു എന്നതിനാൽ പുസ്തകത്തിന്റെ വിൽപ്പന തടയണമെന്നാണ് അഭിഭാഷകനായ ഹർജിക്കാരൻ രാജസിംഹൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഹൈക്കോടതിയിൽ എത്തിയ ഹർജിയിൽ, കോടതി കേന്ദ്ര സര്‍ക്കാരിനോടും പുസ്തക പ്രസാധകരോടും വിശദീകരണം തേടിയിരിക്കുകയാണ് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സിഗരറ്റിന്റെയും മറ്റ് പുകയില ഉല്പന്നങ്ങളുടെയും പരസ്യം, വിപണനം, ഉല്പാദനം എന്നിവയുടെ നിയന്ത്രണം സംബന്ധിച്ച 2013‑ലെ നിയമത്തിലെ സെക്ഷൻ 5 പുസ്തകം ലംഘിച്ചെന്നാണ് ഹർജിക്കാരന്‍ പറയുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.