22 January 2026, Thursday

Related news

December 14, 2025
December 6, 2025
November 26, 2025
November 7, 2025
September 11, 2025
September 2, 2025
June 30, 2025
June 17, 2025
February 7, 2025
January 1, 2025

‘ഗോ ടു യുവര്‍ ക്ലാസസ്’; ഇത്ര സന്തോഷത്തോടെ ഒരു പെരുമ്പാമ്പിനെ പിടിക്കുന്നത് കണ്ടിട്ടുണ്ടോ? വൈറലായ പാമ്പുപിടിത്തം, വീഡിയോ

Janayugom Webdesk
കാലടി
October 15, 2023 12:15 pm

എറണാകുളം ചെങ്ങലിൽ മലമ്പാമ്പിനെ പിടികൂടിയതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് മലമ്പാമ്പിനെ സ്നേക്ക് റസ്ക്യൂവര്‍ സംഘവും നാട്ടുകാരും ഉള്‍പ്പെട്ട സംഘം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍നിന്ന് പെരുമ്പാമ്പിനെ പിടികൂടിയത്.

കാലടി കാഞ്ഞൂർ പ്രധാന റോഡിൽ നിന്നും ആലുക്ക ജോസ് എന്നയാളുടെ പറമ്പിലേക്ക് കയറുന്നതിനിടെ യാത്രക്കാരുടെ കണ്ണില്‍പ്പെട്ട പെരുമ്പാമ്പിന് പതിനഞ്ചടിയോളം നീളവും 50 കിലോയോളം തൂക്കവും ഉണ്ടായിരുന്നുവെന്ന് സ്നേക്ക് റസ്ക്യൂവര്‍ ടീം പറയുന്നു.

ഇഴഞ്ഞുനീങ്ങുന്ന പെരുമ്പാമ്പിനെ സംഘം പിടികൂടിയ ദൃശ്യങ്ങളാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. ശാസ്ത്രീയമായും വളരെ അനായാസവുമായി പാമ്പിനെ പിടികൂടന്നതിനിടെ പാമ്പിനോട് ‘ഗോ ടു യുവര്‍ ക്ലാസസെന്ന് പറയുന്നതും കേള്‍ക്കാം’. പിന്നെ അനുസരണയോടെ പാമ്പ് സഞ്ചിയിലേക്ക്. ജോലി കൃത്യമായി ചെയ്തതിന്റെ ചാരുതാര്‍ത്ഥ്യം ജീവനക്കാരുടെയും ആശ്വാസത്തിന്റെ ചിരി നാട്ടുകാരുടെയും മുഖത്ത്.

സ്നേക്ക് റസ്ക്യൂവർ ഷിജുവിനൊപ്പം ജനയുഗം റിപ്പോര്‍ട്ടര്‍ ഷിഹാബ് പറേലി, നാട്ടുകാരായ അൽത്താഫ് ഹംസ, നന്ദു കുട്ടപ്പൻ, മനാഫ് മക്കാർ എന്നിവരും ഒപ്പംകൂടി. പാമ്പിനെ ഒടുവില്‍ കോടനാട് ഫോറസ്റ്റിന് കൈമാറി.

Eng­lish Sum­ma­ry: a Snake catch­ing went viral

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.