20 May 2024, Monday

Related news

January 21, 2024
September 16, 2023
August 14, 2023
August 13, 2023
August 2, 2023
July 16, 2023
July 14, 2023
July 14, 2023
May 25, 2023
April 30, 2023

കുനോ ദേശീയോദ്യാനത്തില്‍ നിന്ന് വഴിതെറ്റി പോയ ചീറ്റയെ രക്ഷപ്പെടുത്തി

Janayugom Webdesk
ഭോപ്പാല്‍
April 23, 2023 2:57 pm

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ നിന്ന് വഴിതെറ്റിപ്പോയ ആൺ ചീറ്റയെ ഉത്തർപ്രദേശിലെ വനത്തിലേക്ക് കടക്കുന്നതിനിടെ പിടികൂടി തിരികെയെത്തിച്ചു. ഏപ്രില്‍ മാസം ഇത് രണ്ടാം തവണയാണ് ഒബന്‍ എന്ന് പേരുള്ള ചീറ്റ കുനോ ദേശീയോദ്യാനത്തില്‍ നിന്ന് വഴിതെറ്റുന്നത്. ശിവ്പുരി ജില്ലയിലെ കരേര വനത്തിലെത്തിച്ച ചീറ്റയെ ശാന്തമാക്കിയ ശേഷം കുനോ ദേശീയോദ്യാനത്തിലെ പല്‍പുര്‍ വനത്തിനുള്ളില്‍ എത്തിച്ച് തുറന്നുവിടുകയായിരുന്നുവെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പ്രകാശ് കുമാര്‍ വര്‍മ പറഞ്ഞു. ചീറ്റക്ക് ഒബന്‍ എന്ന പേര് മാറ്റി പവന്‍ എന്ന് പേര് നല്‍കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ത്സാന്‍സിയിലേക്ക് കടന്ന ചീറ്റയെ രക്ഷപ്പെടുത്തി തിരികെ എത്തിച്ചത്. കുനോ ദേശീയോദ്യാനത്തില്‍ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ അകലെയായിരുന്നു ചീറ്റയെന്ന് അധികൃതര്‍ പറയുന്നു. 

കഴിഞ്ഞ സെപ്റ്റംബര്‍ 17–നാണ് സാഷ ഉള്‍പ്പെടെ എട്ട് ചീറ്റകളെ കുനോ ദേശീയ ഉദ്യാനത്തില്‍ എത്തിച്ചത്. സാഷ മാർച്ച് 27ന് വൃക്കരോഗം ബാധിച്ച് ചത്തു. സിയയ എന്ന മറ്റൊരു ചീറ്റ അടുത്തിടെ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഈ വർഷം ഫെബ്രുവരി 18നാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഏഴ് ആണും അഞ്ച് പെണ്ണും അടങ്ങുന്ന 12 ചീറ്റകളെ കുനോയിലേക്ക് എത്തിച്ചത്.

Eng­lish Summary;A stray chee­tah was res­cued from Kuno Nation­al Park
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.