27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

May 20, 2024
May 16, 2024
May 13, 2024
September 26, 2023
September 23, 2023
August 17, 2023
February 9, 2023
March 16, 2022
February 17, 2022
January 31, 2022

എംജിയിൽ പത്താം ദിനം ബിരുദഫലം

Janayugom Webdesk
കോട്ടയം
May 20, 2024 9:54 pm

അവസാന സെമസ്റ്റർ ബിരുദ പരീക്ഷ പൂർത്തിയായി 10-ാം ദിവസം മഹാത്മാ ഗാന്ധി സർവകലാശാല ഫലം പ്രസിദ്ധീകരിച്ചു.
ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്ന ആറാം സെമസ്റ്റർ റെഗുലർ ബിഎ, ബിഎസ്‌സി, ബി കോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടി ടിഎം, ബിഎസ്എം, ബിഎഫ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഈ സെമസ്റ്ററിൽ പരീക്ഷയെഴുതിയ 33383 വിദ്യാർഥികളിൽ 25613 പേർ വിജയിച്ചു. 76.72 ആണ് വിജയശതമാനം.
വിദ്യാർഥികൾക്ക് അതിവേഗത്തിൽ പരീക്ഷാ ഫലം ലഭ്യമാക്കിയതിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു സർവകലാശാലയെ അഭിനന്ദിച്ചു. നേട്ടം ഉന്നതവിദ്യാഭ്യാസമേഖലയുടെ കുതിപ്പാണ് വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

ഒമ്പത് കേന്ദ്രങ്ങളിലായി നടന്ന മൂല്യനിർണയ ക്യാമ്പുകളിൽ രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകളുടെ പരിശോധന മെയ് 14ന് അവസാനിച്ചു. ടാബുലേഷനും അനുബന്ധ ജോലികളും സമയബന്ധിതമായി പൂർത്തീകരിച്ചാണ് ഫലം തയ്യാറാക്കിയതെന്ന് പരീക്ഷാ നടത്തിപ്പിൻറെ ചുമതലയുള്ള സിൻഡിക്കേറ്റ് സബ് കമ്മിറ്റി കൺവീനർ ഡോ. എസ് ഷാജില ബീവി പറഞ്ഞു.
കഴിഞ്ഞ വർഷം പരീക്ഷ കഴിഞ്ഞ് 14 ദിവസത്തിനു ശേഷമാണ് ഫലം വന്നത്. ഈ കാലയളവാണ് സർവകലാശാല വീണ്ടും മെച്ചപ്പെടുത്തിയത്. ഇതിനായി സർവകലാശാലയിലെ പരീക്ഷയുമായി ബന്ധപ്പെട്ട സെക്ഷനുകൾ അവധി ദിവസങ്ങളിൽ ഉൾപ്പെടെ പ്രവർത്തിച്ചിരുന്നതായി പരീക്ഷാ കൺട്രോളർ ഡോ. സി എം ശ്രീജിത്ത് പറഞ്ഞു. 

മൂല്യനിർണയ ജോലികൾ ചിട്ടയോടെ പൂർത്തീകരിച്ച അധ്യാപകരെയും ക്യാമ്പുകൾക്ക് മേൽനോട്ടം വഹിച്ചവരെയും ഏകോപനച്ചുമതല നിർവഹിച്ച സിൻഡിക്കേറ്റ് അംഗങ്ങളെയും പരീക്ഷാ വിഭാഗത്തിലെ ജീവനക്കാരെയും വൈസ് ചാൻസലർ ഡോ. സി ടി അരവിന്ദകുമാർ അഭിനന്ദിച്ചു. പരീക്ഷാ ഫലം സർവകലാശാലാ വെബ്സൈറ്റിൽ ലഭിക്കും. 

Eng­lish Sum­ma­ry: 10th Day Grad­u­a­tion Result in MG

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.