November 30, 2023 Thursday

Related news

November 28, 2023
November 28, 2023
November 26, 2023
November 19, 2023
November 18, 2023
November 17, 2023
November 16, 2023
November 16, 2023
November 15, 2023
November 15, 2023

തെരുവുനായയെ ലൈംഗികമായി പീഡിപ്പിച്ചു; വീഡിയോ വൈറലായതിന് പിന്നാലെ കേസെടുത്ത് പൊലീസ്

Janayugom Webdesk
ന്യൂഡല്‍ഹി
September 16, 2023 9:04 am

തെരുവുനായയെ ലൈംഗികമായി പീഡിപ്പിച്ചതിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെ മധ്യവയസ്കനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് എന്ന സന്നദ്ധ സംഘടന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ പലതവണയായി തെരുവനായ്ക്കളെ ഇത്തരത്തില്‍ പീഡിപ്പിച്ചിരുന്നുവെന്നും സുഭാഷ് നഗറിലെ ഇയാളുടെ വെയര്‍ഹൗസിന്‍റെ വാതിലിനടിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നുമാണ് സന്നദ്ധ സംഘടന പരാതിയില്‍ പറയുന്നത്.

സെപ്റ്റംബര്‍ ആറിനും സെപ്റ്റംബര്‍ 13നും ഇയാള്‍ തെരുവുനായയെ പീഡിപ്പിച്ചുവെന്നാണ് പരാതി. വെയര്‍ ഹൗസിനുള്ളില്‍ കൊണ്ടുവന്നാണ് തെരുവുനായയെ പീഡിപ്പിച്ചത്. തെരുവുനായയെ പീഡിപ്പിക്കുന്ന‍ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.അതേസമയം ഇയാള്‍ക്കെതിരെ മുമ്പും പരാതിയുണ്ടായിരുന്നുവെന്ന് സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍, ആദ്യം പൊലീസ് കേസെടുക്കാന്‍ വിസമ്മതിച്ചുവെന്ന ആരോപണവും ഉയര്‍ന്നു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് രജൗരി ഗാര്‍ഡന്‍ പൊലീസ് കേസെടുത്തത്. വീഡിയോയില്‍ പ്രതിയുടെ മുഖം വ്യക്തമല്ലെന്നും ആരാണ് തിരിച്ചറിഞ്ഞശേഷം നിയമപ്രകാരം തുടര്‍നടപടി സ്വീകരിക്കുമെന്ന് രജൗരി പൊലീസ് പറ‍ഞ്ഞു.

Eng­lish Summary:A street dog was sex­u­al­ly assault­ed; Police reg­is­tered a case after the video went viral
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.