23 January 2026, Friday

Related news

January 21, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 11, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026

ക്ലാസ് മുറിക്കുള്ളില്‍ വിദ്യാര്‍ഥിനിക്ക് നേരെ തെരുവുനായ ആക്രമണം

Janayugom Webdesk
പാലക്കാട്
November 6, 2023 7:11 pm

ആറാം ക്ലാസ് വിദ്യാര്‍ഥിനിക്കു ക്ലാസ് മുറിയില്‍ വച്ച് തെരുവുനായയുടെ കടിയേറ്റു. ഇന്ന് രാവിലെ പത്തരയോടെ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. അധ്യാപിക ക്ലാസ് എടുത്തു കൊണ്ടിരിക്കെയാണ് തുറന്നു കിടന്ന വാതിലിലൂടെ പാഞ്ഞെത്തിയ നായ കോലോത്തൊടി മൊയ്തുട്ടിയുടെ മകള്‍ മിഹ്‌റ(11)യെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ കുട്ടിയുടെ മുതുകിനാണ് പരുക്കേറ്റത്. വാതിലിനോട് ചേര്‍ന്ന് ക്ലാസില്‍ ഇരിക്കുകയായിരുന്നു കുട്ടിയുടെ ദേഹത്തേയ്ക്ക് ചാടി നായ ആക്രമിക്കുകയായിരുന്നു. 

കുട്ടിയെ ആക്രമിക്കുന്നത് കണ്ട ക്ലാസ് അധ്യാപിക സി കെ ബിന്ദു തന്റെ പഴ്സ് എടുത്ത് നായയെ എറിഞ്ഞതോടെ നായ തിരിഞ്ഞോടുകയായിരുന്നുവെന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചകിത്സയ്ക്കും കുത്തിവെയ്പിനും ശേഷം വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്തു. കോട്ടോപ്പാടം ഹയര്‍ സെക്കന്‍ഡറി വിഭാഗം ഓഫിസിന് സമീപത്തുനില്‍ക്കുകയായിരുന്ന മറ്റൊരാളെയും നായ ആക്രമിക്കാൻ ശ്രമിച്ചതായി പരാതിയുണ്ട്. ഇന്നലെ രാവിലെ പ്രദേശത്ത് തെരുവുനായയുടെ ആക്രമണത്തിൽ മറ്റ് മൂന്നുപേർക്കു കൂടി പരുക്കേറ്റിരുന്നു. കോലോത്തൊടി ഷെരീഫിന്റെ മകള്‍ റിഫ ഫാത്തിമ (21), പുത്തന്‍പീടിക ഉമൈമത്ത് കൊടുവാളിപ്പുറം കൊറ്റന്‍കോടന്‍ കുഞ്ഞാപ്പ (67) എന്നിവരെയാണ് നായ ആക്രമിച്ചത്. ഇരുവരുടെയും കാലിന് പരിക്കേറ്റു.

Eng­lish Summary:A street man attacked a stu­dent inside the classroom
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.