കുറ്റിപ്പുറത്ത് 13കാരനായ വിദ്യാർഥി മരിച്ചത് എച്ച്1 എൻ1 മൂലമാണെന്ന് സ്ഥിരീകരിച്ചു. കുറ്റിപ്പുറം സ്വദേശിയായ ഗോകുൽ ദാസ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. 19നാണ് കടുത്ത പനിയെ തുടർന്ന് ഗോകുലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
തുടർന്ന് 24 മണിക്കൂറിനുള്ളിൽ കുട്ടി മരിച്ചു. ജില്ലയിൽ എലിപ്പനിയും ഡെങ്കിപ്പനിയും വ്യാപകമായതിനാൽ മരണകാരണം ഇതിലേതെങ്കിലും ഒന്നായിരിക്കാം എന്നാണ് ആരോഗ്യ വിദഗ്ധർ കരുതിയിരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് എത്തിയതോടെ മരണകാരണം എച്ച്1എൻ1 എന്ന് വ്യക്തമാകുകയായിരുന്നു.
മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ എച്ച്1എൻ1 മരണമാണിത്.
english summary; A student who died of fever in Malappuram has been diagnosed with H1N1
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.