23 January 2026, Friday

കിളിമാനൂര്‍ തട്ടത്തുമലയില്‍ പെട്രോള്‍ കൊണ്ടുപോയ ടാങ്കര്‍ ലോറി മറിഞ്ഞു

Janayugom Webdesk
തിരുവനന്തപുരം
June 24, 2024 11:21 am

കിളിമാനൂര്‍ തട്ടത്തുമലയില്‍ പെട്രോള്‍ കൊണ്ടുപോയ ടാങ്കര്‍ ലോറി മറിഞ്ഞു. എറണാകുളത്ത് നിന്നെത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കേറ്റിട്ടില്ല. പെട്രോൾ ലീക്ക് ചെയ്തുതുടങ്ങിയതോടെ റോഡിന് സമീപത്തെ തോട്ടിൽ ഇന്ധനം കലർന്നു.

തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ടാങ്കർ ലോറി മറിഞ്ഞത്. കുഴിയിൽ വീണതിനെ തുടർന്ന് ലോറി മറിയുകയായിരുന്നു. പെട്രോൾ ലീക്ക് ചെയ്തു തുടങ്ങിയതോടെ ആശങ്ക ഉയർന്നെങ്കിലും ഫയർഫോഴ്സ് സംഘം ഉടനെ സ്ഥലത്തെത്തി സ്ഥിതി​ഗതികൾ നിയന്ത്രണവിധേയമാക്കി. ടാങ്കിൽ നിന്ന് പെട്രോൾ മാറ്റാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

Eng­lish Summary:
A tanker lor­ry car­ry­ing petrol over­turned at Kil­i­manoor Thatthatumala

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.