
മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. നിലമ്പൂർ അകമ്പാടം അരയാട് എസ്റ്റേറ്റിൽ വെച്ച് ടാപ്പിംഗ് തൊഴിലാളിയായ ഷാരു(40) ആണ് കൊല്ലപ്പെട്ടത്. ജാർഖണ്ഡ് സ്വദേശിയാണ് ഷാരു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. എസ്റ്റേറ്റിൽ നിന്ന് ടാപ്പിംഗ് കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് കാട്ടാനക്കൂട്ടം തൊഴിലാളികളെ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ചിതറിയോടിയെങ്കിലും ഷാരുവിനെ കാട്ടാന പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംഭവസ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മാറ്റും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.