16 February 2026, Monday

Related news

February 16, 2026
January 8, 2026
December 15, 2025
November 18, 2025
October 20, 2025
July 18, 2025
April 6, 2025
March 7, 2025
February 20, 2025
May 5, 2024

അമ്മയുടെ ഗർഭകാല ഫോട്ടോ ഷൂട്ടിനെത്തിയ മൂന്നുവയസുകാരന്‍ കുളത്തിൽവീണ് മരിച്ചു

Janayugom Webdesk
ബെംഗളൂരു
February 16, 2026 4:42 pm

അമ്മയോടൊപ്പം ഗർഭകാല ഫോട്ടോ ഷൂട്ടിനെത്തിയ കുട്ടി കുളത്തിൽ വീണു മരിച്ചു. ലക്ഷ്‌വീർ (3) എന്ന കുട്ടിയാണ് മുങ്ങിമരിച്ചത്. അമ്മ സ്വാതി 7 മാസം ഗർഭിണിയാണ്. ഫോട്ടോ ഷൂട്ടിനായി ബുക്ക് ചെയ്തശേഷമാണ് മാഗഡി റോഡിലുള്ള സ്റ്റുഡിയോയിൽ ഇവർ എത്തിയത്. ഷൂട്ടിങ് നടക്കുമ്പോൾ കുട്ടി കളിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ കാണാതാവുകയായിരുന്നു. തിരച്ചിൽ നടക്കുന്നതിനിടെ കൃത്രിമ കുളത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കുട്ടിയുടെ പിതാവായ ചരൺരാജ് സോഫ്റ്റുവെയർ എൻജിനീയറാണ്. ജോലിയുടെ ഭാഗമായി ഇദ്ദേഹം യുഎസിലാണ്. സ്വാതി മറ്റൊരു വനിതാ സുഹൃത്തിനൊപ്പമാണ് സ്റ്റുഡിയോയിലെത്തിയത്. അതേസമയം കുട്ടി കാൽവഴുതി കുളത്തിലേക്ക് വീണെന്നാണ് പ്രാഥമിക നിഗമനം. സ്റ്റുഡിയോയില്‍ മൂന്ന് കൃത്രിമ കുളങ്ങളാണുള്ളത്. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.