22 January 2026, Thursday

Related news

January 16, 2026
January 12, 2026
January 6, 2026
January 6, 2026
November 15, 2025
November 15, 2025
August 9, 2025
August 8, 2025
August 2, 2025
June 29, 2025

ലൈം ഗികപീഡനശ്രമത്തിനിടെ മൂന്ന് വയസുകാരിയെ കൊ ലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് ബാഗിനുള്ളിൽ ഉപേക്ഷിച്ചു: അയല്‍വാസി അറസ്റ്റിൽ

Janayugom Webdesk
ഫരീദാബാദ്
November 16, 2023 12:03 pm

ഹരിയാനയിലെ ഫരീദാബാദിൽ അയൽവാസിയുടെ വീട്ടിലെ കുളിമുറിയിൽ ബാഗിനുള്ളിൽ മൂന്ന് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ബലാത്സംഗശ്രമം പരാജയപ്പെട്ടതിനുപിന്നാലെയാണ് പിഞ്ചുകുഞ്ഞിനെ ഇയാള്‍ കൊലപ്പെടുത്തി ബാഗില്‍ ഉപേക്ഷിച്ചത്. 

ചൊവ്വാഴ്ച ഉച്ചയോടെയാണ് പെൺകുട്ടിയെ കാണാതായതെന്ന് പൊലീസ് പറയുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ അയൽവാസിയുടെ കുളിമുറിയിൽ പ്ലാസ്റ്റിക് കവറിനുള്ളിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതിയുടെ വീട്ടില്‍ നിന്ന് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്.

മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. 

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും (ഐപിസി) ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന (പോക്‌സോ) നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് അയച്ചതായി പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: A three-year-old girl was killed and her body left in a plas­tic bag dur­ing an attempt to rape Lyme: Neigh­bor arrested

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.