21 January 2026, Wednesday

Related news

January 17, 2026
November 14, 2025
November 3, 2025
October 24, 2025
October 20, 2025
October 17, 2025
October 13, 2025
October 2, 2025
September 28, 2025
September 28, 2025

വീടിനുമുന്നില്‍ കളിക്കുകയായിരുന്ന മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 26 കാരന്‍ അറസ്റ്റില്‍

Janayugom Webdesk
മുംബൈ
January 24, 2023 8:16 pm

മഹാരാഷ്ട്രയിലെ ഭീവണ്ടിയിലെ കതായ് ഗ്രാമത്തിൽ മൂന്ന് വയസുകാരിയെ തൊഴിലാളി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ‍ഞായറാഴ്ച രാത്രിയാണ് സംഭവം. ബിഹാർ സ്വദേശിയായ ഭീംകുമാർ മണ്ഡ(26) ലാണ് പ്രതി. വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെ മിഠായി നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയാണ് ഇയാള്‍ ബലാത്സംഗത്തിനിരയാക്കിയത്.

സംഭവത്തിനുശേഷം ഇയാള്‍ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. വൈകുന്നേരമായിട്ടും പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടർന്ന് ഇവർ പൊലീസിനെ സമീപിക്കുകയും കാണാനില്ലെന്ന പരാതി നൽകുകയും ചെയ്തു. പിന്നീട് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അതേ പ്രദേശത്ത് പവർ ലൂമിൽ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: A three-year-old girl who was play­ing in front of the house was raped and killed; A 26-year-old man was arrested

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.