17 December 2025, Wednesday

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളില്‍ മരം വീണു

Janayugom Webdesk
നെടുങ്കണ്ടം 
July 3, 2023 9:31 pm

നെടുങ്കണ്ടത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിലേക്ക് മരം വീണു. കുമളിയില്‍ നിന്നും കട്ടപ്പനയിലേക്ക് സര്‍വീസ് നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെ 11 ഓടെ കുട്ടിമാളു ബസിന് മുകളിലേക്ക് മരം വീണത്. ആര്‍ക്കും പരിക്കുകളില്ല. ശാസ്താനടയ്ക്കും കടമാക്കുഴിയ്ക്കും ഇടയിലാണ് അപകടം ഉണ്ടായത്. അപകടത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. 

ഉടന്‍തന്നെ കട്ടപ്പനയില്‍ നിന്നും ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ എത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. മരം വീണതിനെത്തുടര്‍ന്ന് ബസിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതേസമയം തൊടുപുഴ പുളിയന്‍മല സംസ്ഥാനപാതയിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. സംസ്ഥാനപാതയില്‍ കുളമാവിന് സമീപമാണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. 

Eng­lish Sum­ma­ry: A tree fell on the bus dur­ing the service
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.