7 December 2025, Sunday

Related news

June 27, 2025
June 23, 2025
June 23, 2025
June 23, 2025
June 23, 2025
June 23, 2025
June 22, 2025
June 20, 2025
June 19, 2025
June 19, 2025

കോണ്‍ഗ്രസ് നിലമ്പൂരില്‍ ദുര്‍ബലമെന്ന് എ വിജയരാഘവന്‍

Janayugom Webdesk
കോഴിക്കോട്
May 29, 2025 12:37 pm

നിലമ്പൂരില്‍ കോണ്‍ഗ്രസ് ദുര്‍ബലമാണെന്ന് മുന്‍ എല്‍ഡിഎഫ് കണ്‍വീനറര്‍ കൂടിയായ സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ അഭിപ്രായപ്പെട്ടു. വർഗീയ ശക്തികൾക്ക് ഒപ്പമാണ് യുഡിഎഫ്.എല്ലാ വർഗീയ ശക്തികളുടെ കേന്ദ്രമാണ് യുഡിഎഫ് എന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് നിലമ്പൂരിൽ ജയിച്ചത് രാഷ്ട്രീയ അടിത്തറയുള്ളതിനാലാണ്. നഗരസഭയിലടക്കം വലിയ പിന്തുണയാണ് എൽഡിഎഫിനുണ്ടെന്നും അദ്ദേഹം പറഞ്ഞഎൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നിലാണ്.

എല്ലാ പ്രവർത്തനവും എൽഡിഎഫ് പൂർത്തീകരിച്ചു വരികയാണ്. സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും എന്നും അദ്ദേഹം പറഞ്ഞു.വന്യജീവി വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ദുരിതമനുഭവിക്കുന്നത് ജനങ്ങളാണ്. ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ വിഷയത്തിൽ എൽഡിഎഫിന് അവസരവാദ നിലപാടില്ല. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരാണ് സർക്കാരും ജനങ്ങളും. സർക്കാർ ഗൗരവമായി കാണുന്നു. അതാണ് മന്ത്രിസഭ തീരുമാനിച്ചതെന്നും വിജയരാഘവന്‍ പറഞ്ഞു.

അതേസമയം യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചെങ്കിലും വലിയ രീതിയിലുള്ള തർക്കമാണ് മുന്നണിക്കുള്ളിൽ രൂക്ഷമാകുന്നത്. പി വി അൻവറിനെ യുഡിഎഫിലേക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് നേതാക്കൾ തമ്മിലുള്ള ഭിന്നത പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. യു ഡി എഫും അൻവറും തമ്മിൽ തർക്കം രൂക്ഷമാണ് എന്ന് അൻവറിന്റെ വാക്കിൽ വ്യക്തമാണ് കഴിഞ്ഞ 9 വർഷക്കാലത്തെ വികസന നേട്ടങ്ങൾ എൽ ഡി എഫ് മുന്നോട്ട് വെക്കുന്നു. നിലമ്പൂരിലേത് വലിയ രാഷ്ട്രീയ പോരാട്ടമായി എൽ ഡി എഫ് കാണുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.