23 January 2026, Friday

Related news

January 23, 2026
January 21, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026

ഭര്‍ത്താവ് ഉപേക്ഷിച്ചു, ജീവിക്കാൻ മാര്‍ഗമില്ല; നവജാത ശിശുവിനെ കുളത്തിലെറിഞ്ഞ് കൊന്ന് യുവതി

Janayugom Webdesk
റായ്പൂർ
April 6, 2023 6:53 pm

ഭര്‍ത്താവിനോടുള്ള ദേഷ്യത്തിന് 6 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി യുവതി. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവ് പുൽഗാവ് സ്വദേശിനിയായ മാൽതി യാദവി (30) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയില്‍ മാർച്ച് 31 നാണ് സംഭവം. കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് യുവതി തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
എന്നാല്‍ അടുത്ത ദിവസം കുട്ടിയുടെ മൃതദേഹം സമീപത്തെ കുളത്തിൽ നിന്നും കണ്ടെത്തി. തുടർന്ന് പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളിൽ, മാർച്ച് 31 ന് പുലർച്ചെ 2:40 ഓടെ കുഞ്ഞുമായി കുട്ടിയുടെ അമ്മ കുളത്തിലേക്ക് പോകുന്നത് കണ്ടതോടെയാണ് ആണ്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത് മാൽതി യാദവ് തന്നെയാണെന്ന് വ്യക്തമായത്. പൊലീസിനെ ആദ്യം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചങ്കിലും ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.

മദ്യപാനത്തിന് അടിമയായ ഭര്‍ത്താവ് ചിലവിന് പണം തരാതെ തന്നെയും കുഞ്ഞിനെയും ഉപേക്ഷിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. കുഞ്ഞുമായി എങ്ങനെ ജീവിക്കും എന്ന ആശങ്കയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് യുവതി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

Eng­lish Sum­ma­ry: a woman alleged­ly killed her 6‑month-old son
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.