23 January 2026, Friday

Related news

January 23, 2026
January 21, 2026
January 17, 2026
January 16, 2026
January 10, 2026
January 7, 2026
December 30, 2025
December 29, 2025
December 28, 2025
December 26, 2025

ദേഹത്ത് പെട്രോൾ ഒഴിച്ച് എറണാകുളം കലക്ടറേറ്റിനു മുന്നിൽ‌ യുവതിയുടെ ആത്മഹത്യ ശ്രമം

Janayugom Webdesk
കൊച്ചി
October 28, 2024 6:21 pm

എറണാകുളം കലക്ടറേറ്റിനു മുന്നിൽ‌ ദേഹത്ത് പെട്രോൾ ഒഴിച്ച് ആർക്കിടെക്ടായ യുവതിയുടെ ആത്മഹത്യ ശ്രമം. പള്ളുരുത്തി സ്വദേശി ഷീജയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. കലക്ടറേറ്റിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഓഫിസിനു മുന്നിൽ ഇന്ന് ഉച്ചയ്ക്കു ശേഷമാണ് സംഭവം. പള്ളുരുത്തിയിലാണ് ആർക്കിടെക്ടായ ഷീജയുടെ ഓഫിസ്.

ഒരു കെട്ടിടത്തിനു പ്ലാൻ വരച്ചു കൊടുത്തതുമായി ബന്ധപ്പെട്ട്, ക്രമക്കേട് ഉണ്ടെന്ന പരാതി ഇവർക്കെതിരെ ഉയർന്നിരുന്നു. ഇതോടെ ഷീജയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ വന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് കലക്ടറേറ്റിൽ എത്തിയതായിരുന്നു ഷീജ. ശരീരത്തിൽ പെട്രോൾ ഒഴിച്ച് ആശങ്ക പരത്തിയ ഷീജ പിന്നീട് കുഴഞ്ഞുവീണു. ബോധരഹിതയായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.