23 January 2026, Friday

Related news

January 16, 2026
January 14, 2026
January 11, 2026
January 9, 2026
January 7, 2026
January 5, 2026
January 4, 2026
December 30, 2025
December 28, 2025
December 27, 2025

പാലക്കാട് കാട്ടുപന്നി ഇടിച്ചുണ്ടായ അപകടത്തിൽ വനിതാ ഓട്ടോ ഡ്രൈവർ മരിച്ചു

Janayugom Webdesk
പാലക്കാട്
July 12, 2023 11:52 am

പാലക്കാട് മംഗലംഡാം കരിങ്കയത്ത് കാട്ടുപന്നി ഇടിച്ചുണ്ടായ അപകടത്തിൽ വനിതാ ഓട്ടോ ഡ്രൈവർ മരിച്ചു. വക്കാല ആലമ്പള്ളം സ്വദേശിനി വിജീഷ സോണിയ (37) ആണ് മരിച്ചത്. സ്കൂൾ ട്രിപ്പ് എടുക്കുന്നതിനിടെയാണ് കാട്ടുപന്നി കുറുകെ ചാടിയത്. ഇതിനിടെ ഓട്ടോ മറിഞ്ഞത്. ബുധനാ‍ഴ്ച രാവിലെ എട്ട് മണിയോടു കൂടിയാണ് സംഭവം.

എർത്ത്ഡാം – ഓടംതോട് റോഡിൽ കരിങ്കയം പള്ളിക്ക് സമീപമാണ് അപകടം. അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഓട്ടോയിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളായ അമയ, അനയ, ടോമിലിൻ എന്നിവര്‍ക്കും പരിക്കേറ്റു. അതേസമയം സോണിയ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിഴക്കഞ്ചേരി വക്കാല മനോജിൻ്റെ ഭാര്യയാണ് വിജിഷ സോണിയ.

Eng­lish Summary:A woman auto dri­ver died after being hit by a wild boar in Palakkad

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.