23 January 2026, Friday

Related news

January 23, 2026
January 22, 2026
January 14, 2026
January 5, 2026
January 4, 2026
January 3, 2026
December 24, 2025
December 23, 2025
December 16, 2025
December 15, 2025

പരാതി അന്വേഷിക്കാന്‍ പോയ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ വാഹനാപകടത്തില്‍ മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
November 5, 2024 9:37 am

പരാതി അന്വേഷിക്കന്‍ പോയ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുമല വേട്ടമുക്ക് ലക്ഷ്മിനഗര്‍ എല്‍എന്‍ആര്‍എ.51ല്‍ ഷാനിദ എസ് എന്‍ (36 ) ആണ് മരിച്ചത് ഞായറാഴ്ച രാത്രി 11-ഓടെ പാറ്റൂര്‍-ജനറല്‍ ആശുപത്രി റോഡിലായിരുന്നു അപകടം.

ഷാനിദ് ഓടിച്ചിരുന്ന സ്‌കൂട്ടര്‍, റോഡിലെ ഡിവൈഡറില്‍ ഇടിച്ച് മറുഭാഗത്തേക്കു തെറിച്ചുവീണപ്പോള്‍ എതിരേ വന്ന കാറിടിച്ചായിരുന്നു അപകടം. എക്‌സൈസ് തിരുവനന്തപുരം റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥയായിരുന്നു.

വഞ്ചിയൂര്‍, മെഡിക്കല്‍ കോളേജ് ഭാഗങ്ങളില്‍നിന്നുള്ള രഹസ്യ പരാതികള്‍ അന്വേഷിക്കാനായി പോകുമ്പോഴായിരുന്നു അപകടം. മെഡിക്കല്‍ കോളേജ് ആശു പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ്: നസീര്‍. മക്കള്‍: മുഹമ്മദ് ഫഗദ്, ഫൈഗ ഫാത്തിമ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.