7 December 2025, Sunday

Related news

November 24, 2025
November 9, 2025
June 8, 2025
May 15, 2025
February 12, 2025
October 11, 2024
September 10, 2024
September 1, 2024
May 29, 2024
May 2, 2024

കേബിളില്‍ കുരുങ്ങി സ്‌കൂട്ടറിലിരുന്ന സ്ത്രീ തെറിച്ചു വീണു; യുവതിയുടെ തോളെല്ല് പൊട്ടി

Janayugom Webdesk
കൊല്ലം
March 24, 2024 11:35 am

കൊല്ലം കരുനാഗപ്പള്ളി തഴവ കൊച്ചു കുറ്റിപ്പുറത്ത് കേബിള്‍ കുരുങ്ങി വീട്ടമ്മയ്ക്ക് അപകടം. വളാലില്‍ മുക്കില്‍ താമസിക്കുന്ന സന്ധ്യ (43 )യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. തടി കയറ്റിവന്ന ലോറി കേബിള്‍ പൊട്ടിച്ച് വീഴുകയായിരുന്നു. ഇതേസമയം ഭര്‍ത്താവിന്റെ വര്‍ക് ഷോപ്പിന് മുന്നില്‍ സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്ന സന്ധ്യ കേബിളില്‍ കുരുങ്ങി 20 മീറ്ററോളം ദൂരം തെറിച്ചു വീണു. പിന്നാലെ സ്‌കൂട്ടര്‍ ഉയര്‍ന്നു പൊങ്ങി സന്ധ്യയുടെ മേലെ വീഴുകയായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ് സന്ധ്യ. തോളെല്ലിന് പൊട്ടലേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു അപകടം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിര്‍ത്താതെ പോയ ലോറി നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി.

Eng­lish Summary:A woman on a scoot­er slipped and fell, caught in a cable; The young wom­an’s shoul­der was broken
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.