11 December 2025, Thursday

Related news

December 10, 2025
December 10, 2025
December 6, 2025
December 5, 2025
December 3, 2025
November 27, 2025
November 26, 2025
November 25, 2025
November 24, 2025
November 24, 2025

പാലക്കാട് സ്വകാര്യ ബസില്‍ സ്ത്രീയെ വെട്ടിപരിക്കേല്‍പ്പിച്ചു

Janayugom Webdesk
തിരുവനന്തപുരം
October 11, 2024 4:13 pm

പാലക്കാട് സ്വകാര്യ ബസില്‍ സ്ത്രീയെ വെട്ടിപരിക്കേല്‍ പ്പിച്ചു. പുതുക്കാട് അഞ്ച് മുറി സ്വദേശി ഷമീക്കറാണ് പരിക്കേറ്റത്. പുതുക്കോട് കാരപൊറ്റ് മാട്ടുവഴി സ്വദേശി മഥന്‍കുമാര്‍ ആണ് യുവതിയെ ആക്രമിച്ചത്കാരപ്പൊറ്റ വഴി സര്‍വീസ് നടത്തുന്ന തൃശൂര്‍— പഴയന്നൂര്‍ സ്വകാര്യ ബസില്‍ വെച്ച് 11 മണിയോടെയാണ് സംഭവം നടന്നത്. 

കാരപ്പൊറ്റ മാട്ടുവഴി ബസ് നിര്‍ത്തിയപ്പോള്‍ ഇയാള്‍ വാക്കത്തി ഉപയോഗിച്ച് ഷമീറയെ വെട്ടുകയായിരുന്നു. കൈയ്ക്ക് പരിക്കേറ്റ ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഥന്‍കുമാറിനെ വടക്കഞ്ചേരി പൊലീസ് പിടികൂടി. ഇയാള്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. മുന്‍ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.