23 January 2026, Friday

Related news

January 21, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026

കൊലപാതക കേസില്‍ മൊഴി നല്‍കിയ സ്ത്രീയെ റോഡിലിട്ട് വെട്ടി, കണ്ടുകൊണ്ടുനിന്ന പൊലീസ് സ്ഥലംവിട്ടു, വീഡിയോ

Janayugom Webdesk
ചണ്ഡീഗഡ്
February 21, 2023 6:07 pm

പഞ്ചാബിലെ ഫിറോസ്പൂരില്‍ കൊലപാതക കേസില്‍ മൊഴി നല്‍കിയതിന് അമ്പതുകാരിയെ അക്രമികള്‍ റോഡിലിട്ട് വെട്ടി. പഞ്ചാബിലെ ബാജ് ചൗക്കില്‍ പട്ടാപ്പകലാണ് ആയുധങ്ങളുമായെത്തിയ നാലുപേര്‍ സ്ത്രീയെ നടുറോഡിലിട്ട് വെട്ടിയത്. ആക്രമിച്ചതിന്റെ ആഘാതത്തില്‍ നിലത്ത് വീണതിനുശേഷവും അക്രമികൾ സ്ത്രീയെ വെറുതേവിട്ടില്ല. തലയ്ക്കും ഇരു കൈകൾക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊലപാതക കേസിൽ മൊഴി നൽകിയ ശേഷം കോടതിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സ്ത്രീയ്ക്കുനേരെ ആക്രമണമുണ്ടായത്. ആക്രമണം നടക്കുമ്പോൾ രണ്ട് പോലീസുകാർ സ്ഥലത്തുണ്ടായിരുന്നു. അതേസമയം നടപടിയെടുക്കുന്നതിന് പകരം ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സംഭവം സമീപത്തെ കടയിലെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. യുവതിയെ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയ പോലീസുകാർക്കെതിരെ നടപടി വേണമെന്നാണ് ആക്രമണത്തിനിരയായ സ്ത്രീയുടെ കുടുംബം ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: A woman who tes­ti­fied in a mur­der case was cut down on the road, the police who were watch­ing her left the place, video

You may also this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.