4 February 2026, Wednesday

Related news

February 4, 2026
February 4, 2026
January 28, 2026
January 28, 2026
January 17, 2026
January 15, 2026
January 9, 2026
January 5, 2026
December 24, 2025
December 19, 2025

പ്രസവാവധി സ്ത്രീയുടെ അവകാശം; മറ്റ് അവധികളുമായി കൂട്ടിയിണക്കി റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
February 4, 2026 9:24 am

പ്രസവാവധി ഒരു സ്ത്രീയുടെ മൗലികാവകാശമാണെന്നും അത് മറ്റ് സാധാരണ അവധികളുമായി കൂട്ടിയിണക്കി ഉദ്യോഗാർത്ഥിയുടെയോ ജീവനക്കാരിയുടെയോ അവസരങ്ങൾ നിഷേധിക്കാൻ പാടില്ലെന്നും കേരള ഹൈക്കോടതി.

നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിലെ ഒരു ട്രെയിനി നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ സുപ്രധാന നിരീക്ഷണം. തന്റെ സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സിനിടെ 184 ദിവസത്തെ പ്രസവാവധിയും തുടർന്ന് അർബുദ ചികിത്സയ്ക്കായി മെഡിക്കൽ അവധിയും എടുത്ത ഡോക്ടറുടെ കോഴ്സ് റദ്ദാക്കാനുള്ള അധികൃതരുടെ നീക്കത്തിനാണ് കോടതി തടയിട്ടത്.
ഒരു വർഷത്തിൽ കൂടുതൽ അവധിയെടുത്താൽ കോഴ്സ് റദ്ദാക്കാമെന്ന ചട്ടം പ്രസവാവധിയുടെ കാര്യത്തിൽ കർക്കശമായി നടപ്പിലാക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. പ്രസവാവധി എന്നത് ഒരു ഔദാര്യമല്ലെന്നും മാതൃത്വത്തിന്റെ ഭാഗമായുള്ള സ്വാഭാവിക അവകാശമാണെന്നും കോടതി ഓർമ്മിപ്പിച്ചു.
ഇത്തരം സവിശേഷ സാഹചര്യങ്ങളെ മാനുഷിക പരിഗണനയോടെ കാണണമെന്നും ഹർജിക്കാരിയുടെ അവധി അപേക്ഷ പുനപരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു. 

Kerala State - Students Savings Scheme

TOP NEWS

February 4, 2026
February 4, 2026
February 4, 2026
February 4, 2026
February 4, 2026
February 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.