തന്റെ ഇരുചക്ര വർക്ക്ഷോപ്പിലെ പാഴ് വസ്തുക്കൾ കൊണ്ട് ട്രില്ലറും, ബോട്ടും ഉണ്ടാക്കി നാട്ടിലെ താരമായി ഉദയൻ. തണ്ണീർമുക്കം പഞ്ചായത്ത് സുഭാഷ് കവലയിൽ ന്യൂഉദയ എന്ന ടൂവീലർ വർക്ക് ഷോപ്പ് നടത്തുകയാണ് 42 വയസ്സുള്ള മഠത്തിൽപറമ്പ് വീട്ടില്‍ ഉദയൻ.
രണ്ടുവർഷം മുമ്പ് തന്റെ വർക്ക്ഷോപ്പിൽ കണ്ടം ചെയ്ത ഇരുചക്ര വാഹനമായ ആക്ടീവ ഹോണ്ടയുടെ എൻജിൻ എടുത്ത് ഓടുന്ന കണ്ടീഷനാക്കി ട്രില്ലർ ഉണ്ടാക്കിയതോടെയാണ് ഉദയന്‍ പ്രശസ്തനായത്. കൃഷിക്ക് പേരുകേട്ട കഞ്ഞിക്കുഴിക്കും സമീപമാണ് ഉദയന്റെ വർക്ക് ഷോപ്പ്. ഏക്കർ കണക്കിന് കൃഷി സ്ഥലത്ത് ട്രില്ലർ ഉപയോഗിച്ചാണ് കൃഷിക്ക് പാഠം അനുയോജ്യമാക്കുന്നത്. എന്നാൽ ട്രില്ലർ മറ്റ് ജില്ലകളിൽ നിന്നും എത്തിച്ചാണ് കൃഷിക്ക് കളമൊരുക്കുന്നത്. ഉദയന്റെ കണ്ടുപിടുത്തമായ ടില്ലർ വന്നതോടെ നാട്ടിലും പഞ്ചായത്തിലും വലിയ പേരായി. കൊച്ചുകുട്ടികള്‍ക്ക് പോലും ഉപയോഗിക്കുന്ന രീതിയിലാണ് ട്രില്ലറിന്റെ നിർമാണ രീതി. നവ മാധ്യമങ്ങളിൽ ഉദയന്റെ ട്രില്ലർ വൈറല്‍ ആയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഫോൺവിളിയിൽ വർക്ക് ഷോപ്പിൽ ജോലി ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്ന് ഉദയന്‍ പറയുന്നു.
ഉദയന്‍ നിര്‍മിച്ച ട്രില്ലറിന് അറുപതിനായിരം രൂപയോളം ചിലവ് വന്നപ്പോൾ ഇത് വാങ്ങാനായി ലക്ഷം രൂപയോളം നൽകാനും ആളുകൾ തയ്യാറായാണ്. എന്നാൽ ഇതുവരെ മറ്റൊന്ന് ഉണ്ടാക്കാൻ പറ്റിയിട്ടില്ല. കൃഷി മന്ത്രി പി പ്രസാദിന്റെ പ്രത്യേക ഇടപെടലില്‍ മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്ന് ഉദ്യോഗസ്ഥർ എത്തി ഉദയന്റെ ട്രില്ലർ കണ്ടു വിലയിരുത്തി. കൂടാതെ ഭിന്നശേഷിക്കാർക്ക് നൂറോളം മൂന്ന് വീലുള്ള സൈക്കിളുകൾ നിർമിച്ച് ഉദയന്‍ സൗജന്യമായി നൽകിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്കായി ഇനി ഇലക്ട്രിക് വീൽചെയർ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് ഉദയൻ. ഭാര്യ സിജിമോളും, മക്കളായ ഗോവിന്ദ്, ജാനകി എന്നിവരും ഉദയനെ സഹായിക്കാറുണ്ട്.
English Summary: A young man became a star by making a thriller from the waste materials of the workshop
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.