22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ബംഗ്ലാദേശിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു

Janayugom Webdesk
ധാക്ക
January 3, 2026 9:13 pm

ബംഗ്ലാദേശിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ ഖോകൻ ചന്ദ്ര ദാസ് എന്ന യുവാവ് മരിച്ചു. ധാക്കയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ മെഡിക്കല്‍ ഷോപ്പും മൊബെെല്‍ കടയും നടത്തിയിരുന്നയാളാണ് ഖോകൻ ദാസ്. ഡിസംബർ 31 ന് കടയടച്ച് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ആക്രമണമുണ്ടായത്. ദാസിനെ ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തീകൊളുത്തുകയായിരുന്നു. തലയിലും മുഖത്തും വ്യാപിച്ച തീ അണയ്ക്കാൻ ഖോകൻ ദാസ് കുളത്തിലേക്ക് ചാടി. ബഹളം കേട്ടെത്തിയ സമീപവാസികൾ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും അക്രമികൾ ഓടിരക്ഷപ്പെട്ടു.

കഴിഞ്ഞ മാസം ദീപു ചന്ദ്ര ദാസ് എന്ന യുവാവ് ആൾക്കൂട്ട കൊലപാതകത്തിന് ഇരയായിരുന്നു. മൈമെൻസിങ്ങിലെ ഭലൂകയിൽ തുണി നിർമ്മാണശാലയില്‍ ജീവനക്കാരനായിരുന്നു ഇയാൾ. മതനിന്ദ ആരോപിച്ചാണ് ഫാക്ടറിക്ക് പുറത്ത് വച്ച് ആൾക്കൂട്ടം യുവാവിനെ അടിക്കുകയും പിന്നീട് മരത്തിൽ കെട്ടിത്തൂക്കി തീകൊളുത്തുകയും ചെയ്തത്. ബംഗ്ലാദേശ് വിദ്യാർത്ഥി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തെ തുടർന്നുണ്ടായ അക്രമങ്ങൾക്കിടെയാണ് ദീപു കൊല്ലപ്പെട്ടത്. മതനിന്ദയല്ല അക്രമത്തിന് കാരണമെന്നും ഫാക്ടറിയിലെ തൊഴിൽതർക്കമാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ദീപു ചന്ദ്രദാസിന്റെ കൊലപാതകത്തിന് പിന്നാലെ രാജ്ബരി ജില്ലയിൽ മറ്റൊരു യുവാവും ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായി. അമൃത് മൊണ്ടൽ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.