27 February 2026, Friday

Related news

February 27, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 24, 2026
February 24, 2026
February 22, 2026
February 20, 2026

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Janayugom Webdesk
കോട്ടയം
August 9, 2025 12:45 pm

ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ കുമ്മണ്ണൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യാത്രികനായ യുവവ് മരിച്ചു. ഏറ്റുമാനൂര്‍ പട്ടിത്താനം മാലിയ പറമ്പില്‍ അഭിജിത്ത് (24) ആണ് മരിച്ചത്.കുമ്മണ്ണൂര്‍ കുരിശുപള്ളികവലയ്ക്ക് സമീപത്തെ ഇറക്കത്തില്‍ ഇന്നു രാവിലെ 8.30നായിരുന്നു അപകടം കൊഴുവനാലിൽ വെൽഡിംഗ് വർക്ക്ഷോപ്പ് ജീവനക്കാരനായ അഭിജിത്ത് രാവിലെ ജോലിസ്ഥലത്തേയ്ക്ക് പോകവെയാണ് അപകടം.

അഭിജിത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിൽ കാറിന്റെ മുൻവശവും ബൈക്കും തകർന്നു. കിടങ്ങൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കിടങ്ങൂർ എൽഎൽഎം ആശുപത്രിയിലേയ്ക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.