23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026

നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് വീണ യുവാവ് ടിപ്പർ ഇടിച്ച് മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
May 5, 2023 10:32 pm

നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് വീണ യുവാവ് ടിപ്പർ ഇടിച്ച് മരിച്ചു. വെങ്ങാനൂർ വെണ്ണിയൂർ പ്രതീഷ് ഭവനിൽ പ്രതീഷ് (27)ആണ് മരിച്ചത്. പകൽ 11.50 ഓടെയാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ഡെലിവറിബോയ് ആയി ജോലി ചെയ്തിരുന്ന പ്രതീഷ് സ്ഥാപനത്തിലേക്കുള്ള സാധനങ്ങളുമായി മടങ്ങവേയാണ് അപകടമുണ്ടായത്.
മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു വീഴുകയും പ്രതീഷിന്റെ ശരീരത്തിലൂടെ അതേ ദിശയിൽ സഞ്ചരിച്ചിരുന്ന ടിപ്പർ കയറിയിറങ്ങുകയുമായിരുന്നു. പ്രതീഷ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകട മരണത്തിന് ഫോർട്ട് പൊലീസ് കേസെടുത്തു. അച്ഛൻ : പ്രസന്നകുമാർ, അമ്മ : അനിത. സഹോദരി :പ്രസീത

eng­lish summary:A young man fell off his bike and died after being hit by a tipper
you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.