23 January 2026, Friday

Related news

January 19, 2026
January 17, 2026
January 13, 2026
January 5, 2026
January 5, 2026
January 1, 2026
November 30, 2025
November 29, 2025
November 25, 2025
November 16, 2025

കളിയിക്കാവിളയില്‍ കരമനസ്വദേശിയായ യുവാവിനെ കാറിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍

Janayugom Webdesk
തിരുവനന്തപുരം
June 25, 2024 10:19 am

കളിയിക്കാവിള ഒറ്റമരത്ത് യുവാവിനെ കാറിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ദേശീയപാത തിരുവനന്തപുരം കന്യാകുമാരി റോഡില്‍ കേരള തമിഴ് നാട് അതിര്‍ത്തിയായ കളിയ്ക്കാവിളയക്ക് സമീപം ഒറ്റാമരത്താണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മഹേന്ദ്ര എക്സിയുവി കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. 

രാത്രി 12 മണിയോടെയാണ് നാട്ടുകാർ കളിയിക്കാവിള പോലീസിനെ വിവരം അറിയിച്ചത്കാറിന്റെ മുന്നിൽ സീറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹനത്തിന്റെ ഡ്രൈവറെ കണ്ടെത്തിയിട്ടില്ല. വാഹനത്തിന്റെ ഉടമയായ കരമന സ്വദേശിയായ ദീപു എസ് (44) നെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളേജിലേക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കളിയിക്കാവിള പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Eng­lish Summary:
A young man from Kaliyikaw­ila was killed by slit­ting his throat in a car

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.