27 February 2026, Friday

Related news

February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 26, 2026
February 26, 2026

ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം

Janayugom Webdesk
കണ്ണൂർ
February 27, 2026 8:52 am

ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു. പത്താം ബ്ലോക്കിലെ സോമന്റെ മകൻ അനീഷാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കാട്ടന ആക്രമണമുണ്ടായത്. പുലർച്ചെ അനീഷ് വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ആനയുടെ ആക്രമണം. നെഞ്ചിലടക്കം ചവിട്ടേല്‍ക്കുകയായിരുന്നു. ആക്രമണമുണ്ടായതിനു പിന്നാലെ അനീഷിനെ നാട്ടുകാർ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താലൂക്ക് ആശുപത്രിയിൽ നിന്നു പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചത്. എന്നാൽ അതിനു മുൻപ് തന്നെ മരണം സംഭവിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നേരത്തെയും ആറളം ഫാമിൽ ആനയുടെ ആക്രമണത്തിൽ മനുഷ്യ ജീവൻ പൊലിഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.