9 January 2026, Friday

പനയില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

Janayugom Webdesk
കോഴിക്കോട്
September 28, 2025 4:55 pm

നടുവണ്ണൂരില്‍ പനയില്‍ നിന്നും വീണ് യുവാവ് മരിച്ചു. അന്നശ്ശേരി ചെമ്പിലാം പൂക്കോട്ട് സുബീഷ് (37) ആണ് മരിച്ചത്. ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. നടുവണ്ണൂര്‍ തെരുവത്ത്കടവ് ഒറവില്‍ പനങ്കായ പറിക്കാന്‍ പനയില്‍ കയറിയപ്പോള്‍ കൈ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

അത്തോളി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സുബീഷ് അവിവാഹിതനാണ്. അച്ഛന്‍: പരേതനായ സുഗുണന്‍. അമ്മ: രാധ. സഹോദരി: ദീപ സിജീഷ് (കല്‍പറ്റ). മൃതദേഹം വെസ്റ്റ്ഹില്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.