22 January 2026, Thursday

Related news

January 22, 2026
January 5, 2026
January 4, 2026
December 24, 2025
December 23, 2025
December 21, 2025
December 16, 2025
December 15, 2025
December 5, 2025
December 5, 2025

താമരശ്ശേരിയില്‍ നടന്ന വാഹനാപകടത്തിൽ യുവാവിന് ദാരുണാ ന്ത്യം

Janayugom Webdesk
താമരശ്ശേരി
June 20, 2024 7:28 pm

താമരശ്ശേരിയില്‍ സ്‌കൂട്ടറില്‍ നിന്ന് വീണ യുവാക്കളില്‍ ഒരാള്‍ ലോറി കയറി മരിച്ചു. കൂരാച്ചുണ്ട് പടിഞ്ഞാറ്റിടത്തില്‍ ജീവന്‍ (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കക്കയം കരിയാത്തുംപാറ അലയമ്പാറ ആദര്‍ശിന് (22) സാരമായി പരിക്കേറ്റു. ഇന്ന് ഉച്ചക്ക് രണ്ടരയോടെ സംസ്ഥാന പാതയില്‍ വെഴുപ്പൂര്‍ വേലായുധന്‍ പാറ ബസ്റ്റോപ്പിന് മുന്നിലായായിരുന്നു അപകടം. മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടര്‍ റോഡില്‍ നിന്ന് തെന്നി റോഡരികിലേക്ക് ഇറങ്ങിയതോടെ മറിയുകയായിരുന്നു.

റോഡിലേക്ക് തെറിച്ചു വീണ ജീവന്റെ ദേഹത്തുകൂടെ പിന്നിലുണ്ടായിരുന്ന ലോറി കയറിയിറങ്ങി. ജീവനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Eng­lish Summary:A young man met a trag­ic end in a car acci­dent in Thamarassery

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.