9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 8, 2025
January 7, 2025
January 7, 2025
January 7, 2025
January 6, 2025
January 5, 2025
January 3, 2025
January 2, 2025
January 2, 2025

കുടുംബത്തോടൊപ്പം യാത്രയ്ക്കിടെ കാറിന് തീയിട്ട് യുവാവ്

Janayugom Webdesk
July 20, 2022 6:46 pm

സാമ്പത്തിക പ്രതിസന്ധിയില്‍ മനംനൊന്ത് യുവാവ് ഭാര്യയ്ക്കും മകനുമൊപ്പം കാറില്‍ സഞ്ചരിക്കവെ സ്വയം തീ കൊളുത്തി. നാഗ്പൂരിലാണ് സംഭവം. കാര്‍ കത്തിയമരുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഖപ്രി പുനര്‍വാസന്‍ പ്രദേശത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. ബെല്‍റ്ററോഡി പൊലീസ് സ്റ്റേഷന്‍ പരിതിയിലാണ് കാര്‍ കത്തിയമര്‍ന്നത്.

കാറില്‍ പെട്ടെന്ന് തീ പടരുകയായിരുന്നു. കാറിലുണ്ടായിരുന്ന ഭാര്യ സംഗീത ഭട്ടും (55) മകന്‍ നന്ദനും (30) കാറില്‍ നിന്നും പുറത്തുചാടി. ഇവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ രാംരാജ് ഗോപാലകൃഷ്ണ ഭട്ട് (58) വെന്തു മരിച്ചു. ഉച്ചഭക്ഷണം കഴിക്കാന്‍ ഹോട്ടലിലേക്കെന്ന വ്യാജേനയാണ് രാംരാജ് ഭട്ട് ഭാര്യയേയും മകനെയും കാറില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു.

വഴിയില്‍ വച്ച്‌ തന്‍റെയും ഭാര്യയുടെയും മകന്‍റെയും മേല്‍ പെട്രോള്‍ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. പെട്ടെന്ന് കാറിന്‍റെ ഡോര്‍ തുറന്ന് ഒരു വിധേന ഇരുവരും രക്ഷപെടുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവിതം അവസാനിപ്പിക്കുകയാണെന്ന ആത്മഹത്യാ കുറിപ്പ് ഇവരുടെ വീട്ടില്‍ നിന്ന് പൊലീസ് ലഭിച്ചു. സംഭവത്തില്‍ പൊലീസ് കേസ് എടുത്തു.

Eng­lish Summary:A young man set fire to his car while trav­el­ing with his family
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.