ആലപ്പുഴ: യുവാവ് കടലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. തമിഴ്നാട് ആണ്ടകുളം സ്ഥലത്തുനിന്ന് വിനോദസഞ്ചാരത്തിനെത്തിയ എട്ടംഗസംഘത്തിലെ 24 വയസ്സുള്ള ജയകുമാർ എന്ന യുവാവാണ് ആത്മഹത്യക്കായി കടലിൽ ചാടിയത്. എന്നാല്‍ ആലപ്പുഴ കടപ്പുറത്തെ ലൈഫ് ഗാർഡ് ഉടൻ ഇയാളെ രക്ഷപ്പെടുത്തി. ഞായറാഴ്ച ബീച്ചിനു തെക്കുവശം കാറ്റാടിഭാഗത്തായിരുന്നു സംഭവം.
കൂടെയുള്ളവരുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് യുവാവ് കടലിലേക്ക് ചാടിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാർഡായ സന്തോഷ് കടലിൽ ചാടി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.
English Summary: A young man tried to commit suicide by jumping into the sea in Alappuzha
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.