20 January 2026, Tuesday

Related news

January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026
January 9, 2026
January 6, 2026
January 6, 2026

വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിൽ

Janayugom Webdesk
പൊന്നാനി
January 14, 2026 12:49 pm

പുതുപൊന്നാനിയിൽ വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ പുതുപൊന്നാനി സ്വദേശി പൊന്നാക്കാരന്റെ വീട്ടിൽ ഹക്കീം (30) എന്ന ചോട്ടാ ഹക്കീമിന്റെ വീട്ടിൽ നിന്നാണ് ബാത്റൂമിൽ ഒളിപ്പിച്ച നിലയിൽ 15 ഓളം വരുന്ന കഞ്ചാവ് ചെടികൾ കണ്ടെത്തി. എട്ട് വർഷം മുമ്പ് വാഹനാപകടത്തിൽ വലത് കാൽപാദം നഷ്ടപ്പെട്ട ഹക്കീം പിന്നീട് ലഹരി വിൽപനയിലേക്ക് തിരിഞ്ഞത്. 

ലഹരി ഇടപാടുകൾ നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പൊന്നാനി ഇൻസ്‌പെക്ടർ എസ്. അഷ്‌റഫിന്റെ നിർദേശ പ്രകാരം പൊന്നാനി എസ്‌.ഐ ആന്റോ ഫ്രാൻസിസ്, എ.എസ്‌.ഐ എലിസബത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ നാസർ, സിവിൽ പൊലീസ് ഓഫിസർമാരായ കൃപേഷ്, ഹരി പ്രസാദ് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പിന്നാലെ പൊന്നാനി കോടതിയിൽ ഹാജരാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.