25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 4, 2024
October 15, 2024
September 26, 2024
August 26, 2024
May 27, 2024
December 20, 2023
November 11, 2023
October 19, 2023
October 1, 2023

അട്ടപ്പാടിയിൽ യുവാവിനെ അടിച്ച് കൊന്നു

Janayugom Webdesk
July 1, 2022 9:54 am

അട്ടപ്പാടിയിൽ യുവാവിനെ അടിച്ച് കൊലപ്പെടുത്തി. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ (22) ആണ് മരിച്ചത്. സുഹൃത്തും കണ്ണൂർ സ്വദേശിയുമായ വിനായകൻ എന്ന യുവാവിന് മർദനമേൽക്കുകയും ചെയ്തു. സംഭവത്തിൽ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ ഒരാൾ ചെർപ്പുളശ്ശേരി സ്വദേശിയും മൂന്ന് പേർ അട്ടപ്പാടി സ്വദേശികളുമാണ്.

തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു. മർദനമേറ്റ വിനായകൻ ഗുരുതര പരിക്കുകളോടെ കോട്ടത്തറ ആശുപത്രിയിൽ ചികിത്സയിലാണ്.

തോക്ക് വാങ്ങി നൽകാമെന്ന് പറഞ്ഞ് വിനായകൻ അട്ടപ്പാടി സ്വദേശികളായ നാലു പേരിൽനിന്നായി ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. നന്ദകിഷോറായിരുന്നു ഇടനിലക്കാരനെന്നും പൊലീസ് പറയുന്നു.

തോക്ക് നൽകാത്തത് അന്വേഷിക്കാൻ ഇരുവരെയും പാലക്കാട്ടേക്ക് വിളിച്ചുവരുത്തുകയും തർക്കം ഉടലെടുക്കുകയുമായിരുന്നു. ഇതാണ് നന്ദകിഷോറിൻറെ കൊലപാതകത്തിൽ കലാശിച്ചത്.

Eng­lish summary;A young man was beat­en to death in Attapadi

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.