
ബംഗ്ലാദേശില്‍ ഹിന്ദു യുവാവിനെ അജ്ഞാതർ ജീവനോടെ ചുട്ടുകൊന്നു. കുമില്ല സ്വദേശിയായ ചഞ്ചൽ ചന്ദ്ര ഭൗമിക് ആണ് (23) കൊല്ലപ്പെട്ടത്. ബംഗ്ലാദേശിലെ നർസിംഗ്ഡി പട്ടണത്തിലാണ് സംഭവം. ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ വര്‍ധിച്ചുവരുന്നതിനിടെയാണ് പുതിയ സംഭവം. ഖനാബാരി മോസ്‌ക് മാർക്കറ്റ് ഏരിയയിലെ ഗാരേജിലാണ് ചഞ്ചൽ ചന്ദ്ര ജോലി ചെയ്തിരുന്നത്. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തി ഉറങ്ങാൻപോയ യുവാവിനെ അജ്ഞാതർ ചേർന്ന് ആക്രമിക്കുകയായിരുന്നു. ഗാരേജിന് തീയിട്ടതോടെ അകപ്പെട്ടുപോയ യുവാവ് അകത്ത് പൊള്ളലേറ്റ് മരിച്ചു.
ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന് നാട്ടുകാരും ദൃക്‌സാക്ഷികളും ആരോപിച്ചു. ഗാരേജിന് തീയിടുന്നത് സമീപത്തെ സിസിടിവി കാമറകളിൽ പതിഞ്ഞിട്ടുണ്ടെങ്കിലും അക്രമികളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യം പൊതു തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കെയാണ് ഹിന്ദുക്കള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.