3 March 2026, Tuesday

Related news

March 3, 2026
March 1, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 25, 2026
February 24, 2026
February 24, 2026
February 23, 2026

ബംഗ്ലാദേശില്‍ യുവാവിനെ കാറിടിപ്പിച്ച് കൊന്നു

Janayugom Webdesk
ധാക്ക
January 17, 2026 9:13 pm

ബംഗ്ലാദേശില്‍ പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധമടിച്ചശേഷം പണം നല്‍കാന്‍ വിസമ്മതിച്ചതിനെ ചോദ്യം ചെയ്ത യുവാവിനെ കാറിടിപ്പിച്ച് കൊന്നു. രാജ്ബാരി ജില്ലയിലാണ് സംഭവം. 30 കാരനായ റിപ്പൺ സാഹ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ഡെയ്‌ലി സ്റ്റാർ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ അബുൽ ഹാഷിം എന്ന സുജൻ (55), ഡ്രൈവർ കമൽ ഹൊസൈൻ (43) എന്നിവരെ അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) യുടെ രാജ്ബാരി ജില്ലാ മുൻ ട്രഷററും ജുബോ ദാൽ ജില്ലാ മുൻ പ്രസിഡന്റുമാണ് ഹാഷിം. ഗോലാണ്ട മോറിലെ കരീം ഫില്ലിങ് സ്റ്റേഷനിലെ ജീവനക്കാരനായിരുന്നു സാഹ. വെള്ളിയാഴ്ച പുലർച്ചെ കറുത്ത എസ്‌യുവി ഫില്ലിങ് സ്റ്റേഷനിൽ എത്തി ഏകദേശം 5,000 ടാക്ക (3710 രൂപ)യ്ക്ക് പെട്രോള്‍ അടിച്ചു. പണം നൽകാതെ ഡ്രൈവർ പോകാൻ ശ്രമിച്ചപ്പോൾ, സാഹ വാഹനം തടഞ്ഞു. എന്നാല്‍ കാർ അദ്ദേഹത്തെ ഇടിച്ചുതെറിപ്പിച്ച് അതിവേഗം ഓടിച്ച് പോകുകയായിരുന്നു. സാഹ സംഭവസ്ഥത്തുവച്ച് തന്നെ മരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.