21 January 2026, Wednesday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

ശിവന്റെ വേഷം ധരിച്ച് മൂർഖനെ കഴുത്തിലിട്ട യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു

Janayugom Webdesk
പട്ന
June 23, 2023 2:47 pm

മൂർഖനെ കഴുത്തിലിട്ട യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു. ശിവന്റെ വേഷം ധരിച്ചാണ് കഴുത്തില്‍ മൂര്‍ഖന്‍ പാമ്പിനെ ഇയാള്‍ കഴുത്തിലിട്ടത്.ബിഹാറിലെ മുകേഷ് കുമാർ റാമി(30)നെ കടിച്ചത്.മാധേപുര ജില്ലയിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം. പാമ്പ് കടിയേറ്റ മുകേഷ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരിച്ചിരുന്നു. രാം ലീല പോലുള്ള മതപരമായ പരിപാടികളിൽ ശിവന്റെ വേഷമിടുന്ന ആളാണ് മുകേഷ്. 

ഖുർദയിലെ മാ ദുർഗ ക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ് ശിവന്റെ വേഷം ധരിച്ച് ജീവനുള്ള മൂർഖനെ കഴുത്തിലണിഞ്ഞ് മുകേഷ് എത്തിയത്. പാമ്പ്കടിയേറ്റ ഉടൻ പരിപാടിയുടെ സംഘാടകർ മുകേഷിനെ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. അതേസമയം സംഘാടകർ യുവാവിന്റെ മൃതദേഹം വഴിയിൽ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടെന്ന് ​ഹെൽത്ത് കെയർ ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി.

Eng­lish Summary:A young man who dressed as Lord Shi­va and put a cobra around his neck died after being bit­ten by a snake

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.