19 January 2026, Monday

Related news

January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026
January 9, 2026
January 6, 2026
January 6, 2026

ബസിനുള്ളില്‍ ലെെംഗികചേഷ്ട കാട്ടിയ യുവാവ് പിടിയില്‍; വീഡിയോ പങ്കുവച്ച് യുവതി

Janayugom Webdesk
കൊച്ചി
May 18, 2023 6:21 pm

കെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെ യുവാവ് മോശമായി പെരുമാറിയ സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്തു. കോഴിക്കോട് സ്വദേശി സവാദിനെതിരെയാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം സംഭവം വിവരിച്ച് തൃശൂര്‍ സ്വദേശിനി നന്ദിത ശങ്കര ഇൻസ്റ്റഗ്രാമില്‍ വീ‍ഡിയോ പങ്കുവച്ചിരുന്നു.

തനിക്കും മറ്റൊരു പെൺകുട്ടിക്കുമിടയിൽ ഇരുന്ന് ലൈംഗികചേഷ്ടകൾ ചെയ്യുകയായിരുന്നുവെന്നും വിഡിയോ പോസ്റ്റ് ചെയ്ത ശേഷം ഇയാളിൽ നിന്ന് ദുരനുഭവം നേരിട്ട നിരവധിപ്പേർ തനിക്ക് മെസേജ് അയച്ചെന്നും സിനിമാ പ്രവർത്തക കൂടിയായ നന്ദിത പറഞ്ഞു.ഇൻസ്റ്റഗ്രാമിൽ നന്ദിത പങ്കുവച്ച വിഡിയോ 12 ലക്ഷത്തിലധികം പേരാണ് കണ്ടത്. ചൊവ്വാഴ്ചയാണ് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ കോഴിക്കോട് കായക്കൊടി കാവിൽ സവാദിൽ (27)നിന്നു നന്ദിതയ്ക്ക് മോശം അനുഭവം ഉണ്ടായത്. അറസ്റ്റിലായ സവാദിനെ കോടതി 14 ദിവസത്തേയ്ക്കു റിമാൻ‍‍ഡ് ചെയ്തിട്ടുണ്ട്.

‘ഞാൻ തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു. അങ്കമാലി എത്തുന്നത് മുൻപ് തന്നെ ഞാൻ ഉറങ്ങിയിരുന്നു. ഇതിനിടയ്ക്ക് എന്റെയും മറ്റൊരു പെൺകുട്ടിയുടെയും നടുവിലായി അയാൾ വന്നിരുന്നു. എവിടേക്കാണ് പോകുന്നത് ? ബ്ലോക്ക് ഉണ്ടാകുമോ? തുടങ്ങിയ ചോദ്യങ്ങൾ ചോദിച്ച് അയാൾ ചെറിയ സംഭാഷണം നടത്തി. കുറച്ചുകഴിഞ്ഞപ്പോൾ അയാൾ എന്റെ ശരീരത്തിൽ സ്പർശിച്ചതായി തോന്നി. ഞാൻ നോക്കിയപ്പോൾ മറ്റൊരു കൈ അയാളുടെ പാന്റിനകത്തായിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ ഇയാൾ ലൈംഗികചേഷ്ടകൾ തുടങ്ങി. ആദ്യം ഒന്നും കാണാത്തതുപോലെ ജനലിന് പുറത്തേക്ക് നോക്കിയിരുന്നു. എന്നാൽ ഇയാൾ ഇത് തുടർന്നതോടെ ഞാൻ എന്റെ സുഹൃത്തിനെ ഫോണിൽ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. സുഹൃത്തിന്റെ നിർദേശപ്രകാരമാണ് ഞാൻ വിഡിയോ എടുത്തതും പ്രതികരിച്ചതും.’–നന്ദിത പറഞ്ഞു.

eng­lish summary;A young man who sex­u­al­ly assault­ed a bus was arrested

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.