ഡൽഹിയിൽ തണുപ്പകറ്റാൻ കത്തിച്ച സ്റ്റൗവിൽനിന്നും വിഷപ്പുക ശ്വസിച്ച് യുവതിയും നാല് കുട്ടികളും മരിച്ചു. ഷഹ്ദരയിലെ പഴയ സീമാപുരിയിലെ ഫ്ലാറ്റിലായിരുന്നു സംഭവം. ഫ്ലാറ്റിന്റെ അഞ്ചാം നിലയിലെ മുറിയിലാണ് അപകടം നടന്നത്.
മോഹിത് കാലിയ എന്നയാളുടെ ഭാര്യ രാധയും (30) നാല് കുട്ടികളുമാണ് മരിച്ചത്. ഉച്ചക്ക് 1.30 ന് വിഷപ്പുക ശ്വസിച്ച് അഞ്ച് പേർ അബോധവസ്ഥയിൽ കിടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് എത്തുമ്പോൾ യുവതിയും മൂന്ന് കുട്ടികളും മരിച്ചിരുന്നു.
അബോധാവസ്ഥയിൽ കണ്ടെത്തിയ മൂത്ത കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വായുസഞ്ചാരമില്ലാത്ത മുറിയിൽ തണുപ്പകറ്റാൻ കത്തിച്ചുവച്ച സ്റ്റൗവാണ് വില്ലനായത്. മുറിയിൽ ജനാലകൾ ഒന്നുമില്ലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
english summary; A young woman and her four children died in Delhi
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.