കാമുകിയുടെ ഭര്‍ത്താവിന്റെ പിടിയില്‍ നിന്നും രക്ഷപെടാന്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും ചാടിയ യുവാവ് മരിച്ചു. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയായ മൊഹ്സിന്‍(29)ആണ് മരിച്ചത്.
രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുവതി മൊഹ്സിനൊപ്പം ജീവിക്കാന്‍ ഇറങ്ങിപ്പോയിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ഇവരെ തിരികെ ജയ്പുരിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശ്രമിക്കുകയായിരുന്നു. ഞായറാഴ്ച ഇവര്‍ താമസിക്കുന്ന സ്ഥലം മനസിലാക്കിയ ഭര്‍ത്താവ് ഇവിടേക്ക് എത്തി. ഇയാളെ കണ്ട് രക്ഷപെടാനായാണ് മൊഹ്സിന്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്നും ചാടിയത്.
ഗുരുതരമായി പരിക്കേറ്റ മൊഹ്സിനെ യുവതി ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവില്‍ യുവതിയും ഭര്‍ത്താവും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മൊഹ്സിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
english summary; A young woman jumps from the fifth floor after seeing her husband
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.