15 January 2026, Thursday

ആ നിമിഷത്തെ എങ്ങനെയാണ് വിശേഷിപ്പിക്കുക ???

പുഷ്പ ബേബി തോമസ് 
February 6, 2023 3:21 pm

നിറഞ്ഞ മനസ്സോടെ
നനഞ്ഞ മിഴികളോടെ
ആനന്ദത്തോടെ
അഭിമാനത്തോടെ
നമ്മുടെ കുഞ്ഞിനെ
നിന്റെ കരങ്ങളിൽ
ഞാനേകിയ നിമിഷത്തെ .….….

ആനന്ദക്കണ്ണീരിനിടയിലൂടെ
വാത്സല്യം കിനിയും വിരലുകളാൽ
കുഞ്ഞിനെ നീ തലോടിയപ്പോൾ
പേരു ചൊല്ലി വിളിച്ചപ്പോൾ
ധന്യമായില്ലേ നമ്മുടെ ജീവിതം ???

മിഴികളിൽ പ്രണയം നിറച്ച്
മാറിൽ ചേർത്തണച്ച്
നെറ്റിയിൽ മധുരം പകർന്നപ്പോൾ
ഞാനറിഞ്ഞ ആനന്ദം
നിന്നിലും അറിഞ്ഞു ഞാൻ .….

ഒന്നായി കണ്ട കിനാക്കളും
ചിറകുവിരിച്ച മോഹങ്ങളും
നാമലിഞ്ഞ നിമിഷങ്ങളും
ജന്മാന്തരങ്ങളിലേക്ക് ഒഴുകുന്ന പ്രതീക്ഷയും
അനശ്വരമായി തീരില്ലേ കൂട്ടുകാരാ .….
നമ്മുടെ കുഞ്ഞിലൂടെ ???

മൌനം ഘനീഭവിച്ച മുറികൾ 

അതി വിരസമാകുന്നിതെൻ
സന്ധ്യകൾ
പകലുകൾ
ഇരവുകൾ .

പറയുവാനില്ലാതെ
കേൾക്കുവാനില്ലാതെ
മൌനം ഘനീഭവിച്ച മുറികൾ .

ഇടയ്ക്കെപ്പോഴോ
എനിക്കായി മാത്രം
ചലിക്കും അടുക്കള .

ചെറു സഹായ ഹസ്തമില്ലാതെ
വെറുതെ ചെയ്തു തീർക്കും
പണികൾ .

നീണ്ട ദിനരാത്രങ്ങളെ
നിശ്വാസത്തീയാൽ
എരിയിക്കാനെന്റെ പാഴ്ശ്രമങ്ങൾ .

നമ്മൾ മാത്രം പങ്കിട്ട
സ്പർശനങ്ങൾ
രഹസ്യങ്ങൾ
വഴികൾ
രുചികൾ
പിണക്കങ്ങൾ
ഇണക്കങ്ങൾ
കൂട്ട് .….

ചെറുതരിയായെന്നുള്ളിൽ
ഉരുവായവൾ
കരുത്താർന്ന്
പറന്നകലാൻ
സമയമായെന്ന സത്യത്തെ
അംഗീകരിക്കുവാൻ
മടിയെന്താണെന്റെ മനസ്സേ ???

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.