22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 9, 2024
November 22, 2024
October 6, 2024
September 23, 2024
September 20, 2024
September 9, 2024
September 9, 2024
September 3, 2024
July 20, 2024
March 4, 2024

ഹിമാചലിലെ ആം ആദ്മി പിരിച്ചുവിട്ടു

Janayugom Webdesk
ന്യൂഡല്‍ഹി
April 12, 2022 4:42 pm

മുതിർന്ന നേതാക്കളിൽ പലരും ബിജെപിയിൽ ചേർന്നതിനാൽ ഹിമാചൽ പ്രദേശിലെ യൂണിറ്റ് പിരിച്ചുവിട്ടതായി ആം ആദ്മി പാർട്ടി. തിങ്കളാഴ്ചയാണ് യൂണിറ്റ് പിരിച്ചുവിട്ടത്. ആം ആദ്മി പാർട്ടിയുടെ ഹിമാചൽ പ്രദേശിന്റെ തിരഞ്ഞെടുപ്പ് ചുമതലക്കാരനും ഡൽഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജെയിൻ ആണ് സംസ്ഥാന ഘടകം പിരിച്ചുവിട്ടതായി അറിയിച്ചത്. ട്വിറ്റർ വഴിയായിരുന്നു ജെയിൻ ഈ വിവരം പുറത്ത് വിട്ടത്.

ഹിമാചൽ പ്രദേശിലെ ആം ആദ്മി പാർട്ടി സംസ്ഥാന പ്രവർത്തക സമിതി പിരിച്ചുവിട്ടു. പുതിയ സംസ്ഥാന വർക്കിംഗ് കമ്മിറ്റി വീണ്ടും പുനഃസംഘടിപ്പിക്കും,” ജെയിൻ ട്വീറ്റ് ചെയ്തു. പിന്നാലെ സംസ്ഥാന ഘടകം പിരിച്ചുവിട്ടതായി എഎപി പത്രക്കുറിപ്പും പുറത്തിറക്കി. അസംബ്ലികളുടെ യൂണിറ്റുകൾ അതേപടി പ്രവർത്തിക്കുന്നത് തുടരും. വൈകാതെ ഒരു സ്ട്രിംഗ് ഓർഗനൈസേഷൻ രൂപീകരിക്കും എന്ന് ആപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

മുഖ്യമന്ത്രി ജയ് റാമിന്റെ തട്ടകമായ മാണ്ഡിയിൽ നിന്നാണ് എഎപി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ഏപ്രിൽ 6 ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ചേർന്ന് ഇവിടെ റോഡ് ഷോ നടത്തിയിരുന്നു.

ഈ വർഷം അവസാനത്തോടെയാണ് ഇവിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേ സമയം ഷിംല മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് എഎപി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Eng­lish Summary:Aam Aad­mi Par­ty dis­solves in Himachal

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.