16 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 15, 2024
November 15, 2024
November 14, 2024
November 14, 2024
November 13, 2024

കര്‍ണ്ണാടകത്തില്‍ ബിജെപിക്കം, കോണ്‍ഗ്രസിനും വെല്ലുവിളിയായി ആംആദ്മി പാര്‍ട്ടി

Janayugom Webdesk
ന്യൂഡല്‍ഹി
September 5, 2022 2:48 pm

ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ഭരണം നേടിയ ശേഷം ആംആദ്മി പാര്‍ട്ടി തങ്ങളുടെ ആധിപത്യം കര്‍ണ്ണാടകയില്‍ സ്ഥാപിക്കുന്നതിനായി തീവ്രശ്രമത്തിലാണ്. ഭരണ കക്ഷിയായ ബിജെപി കര്‍ണ്ണാടകത്തില്‍ മുമ്പെങ്ങുംമില്ലാത്ത വിധം ഏറ്റവും ആശങ്കയിലുമാണ്. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ഗ്രൂുപ്പ് പോരില്‍ ആടിയുലയുകയാണ്.

ദക്ഷിണേന്ത്യയില്‍ സജീവമാകുാനുള്ള ആംആദ്മിയുടെ ശ്രമത്തിന് ഇതു കൂടുതല്‍ കരുത്താകുുകയാണ്.ഇവിടെ ബിജെപിക്ക് കൂടി വെല്ലുവിളിയാവാനാണ് നീക്കം. ദില്ലിയിലും പഞ്ചാബിലും അതിശക്തമാണ് എഎപി. ഗുജറാത്തിലും ഗോവയിലും ഉത്തരാഖണ്ഡിലുമെല്ലാം എഎപി സാന്നിധ്യമറിയിച്ച് കഴിഞ്ഞു. പഞ്ചാബ് പിടിച്ചതോടെ എഎപിയില്‍ ജനങ്ങള്‍ക്ക് വിശ്വാസം വന്ന് തുടങ്ങിയിട്ടുണ്ട്. ഗുജറാത്തിലൊക്കെ സീറ്റ് വര്‍ധിപ്പിച്ചത് അതുകൊണ്ടാണ്.

ഇതേ തുടര്‍ന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ പാര്‍ട്ടിയുടെ സാന്നിധ്യം വളര്‍ത്താന്‍ അരവിന്ദ് കെജ്രിവാള്‍ തീരുമാനിച്ചത്. ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ എഎപി മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിബിഎംപി തിരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനമാണ് നടക്കുന്നത്. ബെംഗളൂരു നഗരത്തില്‍ കുറച്ച് സീറ്റുകള്‍ പിടിക്കുകയാണ് ലക്ഷ്യമെന്ന് എഎപി സംസ്ഥാന ഉപാധ്യക്ഷന്‍ ഭാസ്‌കര്‍ റാവു പറഞ്ഞു. ഇതിനായി ഗ്രാമ സമ്പര്‍ക്ക് അഭിയാന്‍ എന്നൊരു പദ്ധതി എഎപി കൊണ്ടുവന്നിട്ടുണ്ട്. ഇതുവഴി താഴേ തട്ടിലുള്ള പ്രവര്‍ത്തനം വരെ ശക്തമാകുമെന്നാണ് കരുതുന്നത്.

നഗരത്തിലെ 243 വാര്‍ഡുകളിലും പാര്‍ട്ടിയെ കരുത്തുറ്റതാക്കാനാണ് എഎപിയുടെ ശ്രമം. ഓരോ വാര്‍ഡില്‍ നിന്നും പതിനായിരം അംഗങ്ങളെ ചേര്‍ക്കാനാണ് നീക്കം. പത്ത് സംഘടനകളും എഎപിക്ക് സംസ്ഥാനത്തുണ്ടാവും. വനിതാ വിംഗ്, യൂത്ത് വിംഗ്, ഒബിസി, കര്‍ഷക വിംഗ് എന്നിവയെല്ലാം ഇതില്‍ വരും. ദില്ലിയിലുള്ള അതേ പ്രവര്‍ത്തനം ഇവിടെയും കാഴ്ച്ച വെക്കാനാവുമെന്ന് ഭാസ്‌കര്‍ റാവു പറയുന്നു. മുന്‍ ബെംഗളൂരു പോലീസ് കമ്മീഷണര്‍ കൂടിയാണ് അദ്ദേഹം. കൂടുതല്‍ പേര്‍ പാര്‍ട്ടിയില്‍ ചേരുന്നത് അടിത്തറ ശക്തമാക്കുമെന്നാണ് ഭാസ്‌കര്‍ പറയുന്നത്.അരവിന്ദ് കെജ്രിവാള്‍ ദില്ലി സര്‍ക്കാരിലെ ചീഫ് വിപ്പായ ദിലീപ് പാണ്ഡെയ്ക്കാണ് കര്‍ണാടകത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കാര്യങ്ങളെല്ലാം പാണ്ഡെ വനോക്കും. എഎപിയുടെ മീഡിയ സെന്ററും അദ്ദേഹം ഈയാഴ്ച്ച ഉദ്ഘാടനം ചെയ്യുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും ശക്തമാണെന്നും, ജെഡിഎസ്സിനെ കൂടി എഎപി വെല്ലുവിളിയായി കാണേണ്ടതുണ്ടെന്നും റാവു പറഞ്ഞു.കര്‍ണാടകത്തില്‍ തങ്ങളുടെ വരവിനെ മൂന്ന് പാര്‍ട്ടികളും ശ്രദ്ധിച്ചിട്ടുണ്ട്. 

എന്നാല്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ അടര്‍ത്തിയെടുക്കാന്‍ ഞങ്ങള്‍ക്ക് ഒട്ടും താല്‍പര്യമില്ല.പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് തോറ്റവരെ എന്തായാലും ഞങ്ങള്‍ ആവശ്യമില്ല. മോശം ഇമേജുള്ളവരെയും എഎപിക്ക് വേണ്ടെന്നും ഭാസ്‌കര്‍ റാവു വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തോല്‍ക്കുന്നതില്‍ പാര്‍ട്ടിക്ക് പ്രശ്‌നമില്ല. പക്ഷേ നല്ല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിലാണ് ഞങ്ങള്‍ താല്‍പര്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Eng­lish Sum­ma­ry: Aam Aad­mi Par­ty is a chal­lenge to BJP and Con­gress in Karnataka

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.