ഡല്‍ഹി ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ, അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു. ഡല്‍ഹി വഖഫ് ബോര്‍ഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ആം ആദ്മി പാര്‍ട്ടി (എഎപി) എംഎല്‍എ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാനായ അമാനത്തുള്ള ഖാന്‍, 32 പേരെ അനധികൃതമായി നിയമിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്.
അഴിമതി ബിരുദ ബ്യൂറോ നടത്തിയ റെയ്ഡില്‍ അമാനത്തുള്ള ഖാന്റെ വീട്ടില്‍ നിന്നും 24 ലക്ഷം രൂപയും ലൈസന്‍സ് ഇല്ലാതെ സൂക്ഷിച്ച തോക്കും പിടിച്ചെടുത്തു. റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥരെ അമാനത്തുള്ള ഖാന്റെ അനുയായികള്‍ ആക്രമിച്ചതായും അഴിമതി വിരുദ്ധ ബ്യൂറോ ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ബട്ല ഹൗസ്, സക്കീര്‍ നഗര്‍, ജാമിയ നഗര്‍ തുടങ്ങി നാല് സ്ഥലങ്ങളില്‍ എസിബി പരിശോധന നടത്തി.
English summary; Aam Aadmi Party MLA arrested
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.